“സ്വാമി” – ആത്മീയ സ്വത്വത്തെക്കുറിച്ചുള്ള ഒരു ചിന്തോദ്ദീപകമായ സിനിമ

 “സ്വാമി” – ആത്മീയ സ്വത്വത്തെക്കുറിച്ചുള്ള ഒരു ചിന്തോദ്ദീപകമായ സിനിമ

അകംപൊരുളും പുറംപൊരുളും രണ്ടു വ്യത്യസ്ത സത്വങ്ങളെ
പ്രതിനിധികരിക്കുന്നു എന്ന് സ്വാമി എന്ന ചലച്ചിത്രത്തിന്റെ
ആവിഷ്കാരത്തിലൂടെ അതിന്റെ സംവിധയകാൻ പറയാതെ പറയുന്നു .
ആത്മീയ സിദ്ധികളിലൂടെ അമാനുഷിക ശക്തികളുടെ മൂർത്തി
രൂപമായി പരിണമിച്ച കുമാരസ്വാമി എന്ന ആൾ ദൈവം തന്റെ
ടെലിപ്പതി,ക്ലയർവോയൻസ് ,ലെവിറ്റേഷൻ വിദ്യകളിലൂടെ സാധാരണക്കാരെ
തൃപ്തിപ്പെടുത്തിയും ഭയപ്പെടുത്തിയും ജീവിക്കുന്നു.


സ്വയം രൂപപ്പെടുത്തിയ ആത്മീയ ലോകത്തിലെ ആചാര്യനാവാൻ
ആഗ്രഹിക്കുന്ന കുമാരസ്വാമി തന്റെ അനുയായികളെ ആത്മീയതുടെ
ഉത്തുംഗ ശൃംഗത്തിൽ എത്തിക്കുവാൻ പാടുപെടുന്നു.
എന്നാൽ ഭൗതിക ലാഭത്തിനായി അനുയായികൾ തന്റെ
സിദ്ധികൾക്കു മൂല്യം കല്പിക്കുമ്പോൾ കുമാര സ്വാമി ആത്മ
വിമർശനത്തിന് പ്രേരിതനാവുന്നു .ആത്മ വിശകലനം ഒടുവിൽ
ആത്മ നിന്ദയായി പരിണമിക്കുകയും ആത്മീയ സ്വത്വത്തെക്കുറിച്ചുള്ള
ചിന്തോപദ്ദീപകരമായ വെളിപ്പെടുത്തലുകളിൽ താൻ പൂജ്യനല്ല
വട്ടപൂജ്യമാണെന്ന സത്യം മനസിലാക്കുന്നു .

കുമാര സ്വാമി എന്ന ആൾദൈവ പ്രസ്ഥാനം അപചയം
സംഭവിച്ച വിപ്ലവ പ്രസ്ഥാനങ്ങളുടെ സിമ്പോളിക്
ബിംബമായി തൊന്നിയേക്കാം.സ്ഥലത്തിനും
കാലത്തിനും അനുസരിച്ചു എല്ലാം മാറിക്കൊണ്ടിരിക്കും
എന്ന പ്രബഞ്ച സത്യം വെളിപ്പെടുത്തുന്ന ധാരാളം മുഹൂർത്തങ്ങൾ
ഈ ചിത്രത്തിൽ സന്നിവേശിച്ചിട്ടുണ്ട് .

. ലളിതമായ കഥപറച്ചിലൂടെ ആകർഷകവും സർഗ്ഗാത്മകവുമായ ഒരു സിനിമാറ്റിക് അനുഭവം സംവിധായകൻ സ്വാമിയിൽ സൃഷ്ടിക്കുന്നു . കഥാപാത്ര സൃഷ്ടിയിൽ നിരന്തര നിരീക്ഷണത്തിന്റെ അതിസൂക്ഷ്മഭാവം ഉപയോഗിച്ചുള്ള സംവിധായകന്റെ ദീർഘവീക്ഷണ സമീപനം കഥയെ ജീവസുറ്റതാക്കുന്നു. .

മികച്ച സംവിധാനത്തിനോടൊപ്പം പ്രശംസിക്കേണ്ട ഒന്നാണ്
ഈ സിനിമയിലെ ഛായാഗ്രഹണം . അതിശയകരമായ ദൃശ്യങ്ങളും വൈകാരിക ആഴവും
ഉപയോഗിച്ച് കഥയെ സുഗമവും ആകർഷകവുമായ ഒരു കാഴ്ചാനുഭവം സൃഷ്ടിക്കുന്ന അതിമനോഹരമായ ഛായാഗ്രഹണം ഈ ചലച്ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

പ്രശംസനീയമായ മറ്റൊരു ഘടകമാണ് ഈ ചിത്രത്തിലെ എഡിറ്റിറ്റിങ്ങും
കളറിങ്ങും.ഒരു ഫ്രെയിം പോലും ആരിലും വിരസത ഉളവാക്കുന്നില്ല .
ദൃശ്യ ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ ശക്തിക്ക് തെളിവാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

.

സിംബാസ് ഫിലിമ്സിന്റെ ബാനറിൽ സുനിൽദത്ത് സുകുമാരൻ
തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് സ്വാമി.
ഭക്തർ ദൈവമായി കരുതി വിശ്വസിച്ച് ആരാധിച്ചു വരുന്ന
കുമാര സ്വാമി എന്ന ആൾ ദൈവം തന്റെ സിദ്ധികൾ ഉപേക്ഷിച്ചു
സാധാരണ മനുഷ്യനായി ജീവിക്കുവാൻ ആഗ്രഹക്കുമ്പോൾ
അനുഭവിക്കുന്ന ആത്മ സംഘർഷമാണ് സ്വാമിയുടെ ഇതി വൃത്തം .
ഛായാഗ്രഹണം എ എം മനോജ്ജ് ,സംഗീതം രാജീവ് ശിവ ,എഡിറ്റിംഗ്
വിജയകുമാർ ,ഗാനരചന സുനിൽദത്ത് സുകുമാരൻ ,പാടിയത് സരിത രാജീവ് .പ്രൊഡക്ഷൻ കൺട്രോളർ അനിൽ രാഘവൻ.
ബിജുമഹേഷ്,അജയ് രാജെ ,സുധീരൻ ,സൂര്യൻ മുരുകൻ ,സൈമൺ കോശി ,
സജീർ ഷാ , അനിൽ രാഘവൻ,വിനോദ് പോത്തൻകോട് ഇന്ദു പ്രമോദ് ,മഹിത കൃഷ്ണ ,അമ്മു
തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു .

സ്വാമിയിലെ ചില മുഹൂർത്തങ്ങളും കഥാപാത്രങ്ങളും

കുമാര സ്വാമി
ദൈവം
ഇന്ദുവതി, കുമാര സ്വാമി
കുമാര സ്വാമി, മീനാക്ഷി
ദൈവം,കുമാര സ്വാമി,മീനാക്ഷി
കുമാര സ്വാമി, മീനാക്ഷി
ദൈവം ഇന്ദുവതി
കുമാര സ്വാമി
മീനാക്ഷി,പരമൻ
ദൈവം
കുമാര സ്വാമി
ഇന്ദുവതി
കുമാര സ്വാമി

ഗുണ്ട ഗോവിന്ദൻ കുട്ടി,പരമൻ,കുമാര സ്വാമി ,ഇന്ദുവതി
മീനാക്ഷി

പരമൻ, മുരുക

ജോസഫ്

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News