മൂന്നാം തവണയും അധികാരത്തിലെത്തും.ആത്മവിശ്വാസത്തിൽ നരേന്ദ്ര മോദി

 മൂന്നാം തവണയും അധികാരത്തിലെത്തും.ആത്മവിശ്വാസത്തിൽ നരേന്ദ്ര മോദി

മൂന്നാം തവണയും താന്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024-ലെ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ശരിയായി തന്നെ വിധിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്ന് മണികണ്‍ട്രോൾ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു

”2014-മോദിയെ അധികം ആര്‍ക്കും അറിയില്ലായിരുന്നു, എന്നിട്ടും വലിയ ഭൂരപക്ഷത്തോടെ അവര്‍ എനിക്ക് വോട്ട് ചെയ്തു. ഇപ്പോള്‍ ഏകദേശം പത്തു വര്‍ഷത്തോളമായിരിക്കുന്നു. അവര്‍ മോദിയെ എല്ലായിടത്തും കണ്ടിട്ടുണ്ട്- ചന്ദ്രയാന്‍ ദൗത്യത്തിലൂടെയും സമീപകാല യുഎസ് സന്ദര്‍ശനത്തിലൂടെയുമെല്ലാം. ജനങ്ങള്‍ക്കിപ്പോള്‍ എന്നെ നന്നായി അറിയാം. അടുത്തതവണയും അവര്‍ ശരിയായി തന്നെ വോട്ട് ചെയ്യുമെന്നകാര്യത്തില്‍ എനിക്ക് സംശയമില്ല ”, പ്രധാനമന്ത്രി മണികണ്‍ട്രോളിനോട് പറഞ്ഞു.

സുസ്ഥിരവും ശക്തവുമായ ഒരു സര്‍ക്കാരിനായുള്ള ജനങ്ങളുടെ ആവശ്യത്തിനൊപ്പം പ്രധാനമന്ത്രിയുടെ ജനപ്രീതി എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. അതിനാല്‍, 2024-ല്‍ ചരിത്രപരമായ വിധി സമ്മാനിക്കുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

2014-നേക്കാള്‍ വമ്പിച്ച ഭൂരിഭക്ഷം 2019-ല്‍ ലഭിച്ചത് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ജനങ്ങളുടെ വര്‍ധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബിജെപി കരുതുന്നു. ഇത് കൂടാതെ, ചന്ദ്രയാന്‍ -3 ദൗത്യ വിജയം, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ എല്‍1 ദൗത്യം, ജി20 അധ്യക്ഷപദം, യുഎസ്, ഫ്രാന്‍സ് സന്ദര്‍ശനങ്ങളുടെ വിജയം, ഒട്ടേറെ വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിരവധി നേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ആഗോളതലത്തില്‍ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്. അതുകൊണ്ടാണ് ‘ഇന്ത്യ’ പോലുള്ള സഖ്യത്തില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കാത്തതെന്ന് ബിജെപി കരുതുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News