ഇന്ത്യൻ താരങ്ങൾക്ക് സമനിലത്തുടക്കം

 ഇന്ത്യൻ താരങ്ങൾക്ക് സമനിലത്തുടക്കം

ടൊറന്റോ:
ലോക ചെസ് ചാമ്പ്യൻ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ആദ്യറൗണ്ടിലെ നാലു കളിയും സമനിലയിൽ അവസാനിച്ചു.ഇന്ത്യയുടെ ഡി ഗുകേഷും, വിദിത് ഗുജറാത്തിയും 21 നീക്കത്തിൽ സമനിലയ്ക്ക് സമ്മതിച്ചു. ആർ പ്രഗ്‌നാനന്ദയും ഫ്രാൻസിന്റെ അലിറെ സ ഫിറൗസ് ജയും 39 നീക്കത്തിൽ കൈ കൊടുത്ത് പിരിഞ്ഞു. അമേരിക്കൻ ഫാബിയാനോ കരുവാനയും ഗികാരുനകാമുറയും 41 നീക്കത്തിനൊടുവിലാണ് സമനിലയായത്. നിലവിലെ റണ്ണറപ്പ് നിപോം നിഷിയെ അസർബെയ്ജാന്റെ നിജാത് അബസേവ് 34 നീക്കത്തിൽ തളച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News