കടൽകൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന
മൊഗഡിഷു:
സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ‘എംവി ലീല നോർ ഫോക്ക് ‘ ചരക്കുകപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യാ ക്കാരുൾപ്പെടെയുള്ള 21 ജിവനക്കാരും മോചിതരായി. കപ്പലുകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ബ്രിട്ടിഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഒപ്പറേഷൻസാണ് വ്യാഴാഴ്ച കപ്പൽ റാഞ്ചിയ വിവരം റിപ്പോർട്ടു ചെയ്തത്. നാവികസേനയുടെ എലൈറ്റ് കമാൻഡോകളായ മാർക്കോസ് നടത്തിയ ദൗത്യമാണ് കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതു്. കപ്പൽ ഉപേക്ഷിച്ച് പോകാൻ കടൽക്കൊള്ളക്കാർക്ക് മുന്നറിയിപ്പ് കൊടുത്ത ശേഷം കമാൻഡോകൾ കപ്പലിലേക്ക് ഇരച്ചുകയറി; തിരിച്ചു പിടിച്ചു.

