കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ല : സുരേഷ് ഗോപി

കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്ന് സുരേഷ് ഗോപി. ഇന്ന് ഡല്‍ഹിയിലെത്തുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
എംപിയെന്ന നിലയില്‍ താന്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുക്കും. പ്രധാനമന്ത്രിയുമായി ഇത് സംസാരിക്കും. കൊച്ചി മെട്രോ റെയില്‍ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമിക്കും. പുതിയ രീതിയില്‍ തൃശൂര്‍ പൂരം നടത്തും. അന്ന് പൂരം നടത്തിപ്പില്‍ വീണ മാലിന്യം ശുദ്ധീകരിച്ച് സുഗന്ധപൂര്‍ണമാക്കും. ഇനി ഈ ചാണകത്തെ പാര്‍ലമെന്റില്‍ മറ്റുള്ളവര്‍ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.