ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; രണ്ടു മലയാളികൾക്ക് പരിക്കേറ്റു
ഇസ്രയേൽ:
ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലം വാടിസ്വദേശി കൊല്ലപ്പെട്ടു. പനമൂട്ടിൽ പുരയിടം കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്സ് വെ (31)ല്ലാണ് കൊല്ലപ്പെട്ടത്. രണ്ടു മലയാളികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. ജോസഫ് ജോർജ്, ഇടുക്കി സ്വദേശി പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.ഇവർക്ക് കൃഷി ഫാമിലായിരുന്നു ജോലി. തിങ്കളാഴ്ച രാവിലെ ഇസ്രയേലിലെ ഗലീലി ഫിംഗറിൽ ലബനൻ ഭാഗത്തു നിന്നാണ് ഷെൽ ആക്രമണമുണ്ടായത്. മർഗാലിയത്തിലെ കൃഷി ഫാമിലാണ് ഷെൽ പതിച്ചത്. മൃതദേഹം സീവ് ആശുപത്രി മോർച്ചറി യിൽ.സഹോദരൻ നിവിൻ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ധനമന്ത്രി കെ എൻ ബാലഗോപാലും മുകേഷ് എംഎൽഎയും നിബിന്റെ കൊല്ലം വാടിയിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.