പാരാലിമ്പിക്സിൽ ധരംബീറിന് സ്വർണം

പാരീസ്:
പാരാലിമ്പിക്സ് ക്ലബ് ത്രോയിൽ ധരംബീർ ഏഷ്യൻ റെക്കോഡോടെ സ്വർണമണിഞ്ഞു.പ്രണവ് സൂർമയിലൂടെ ഈയിനത്തിൽ വെള്ളിയും ഇന്ത്യ സ്വന്തമാക്കി. മേളയിൽ ഇന്ത്യയ്ക്ക് അഞ്ച് സ്വർണമായി. ഒമ്പത് വെള്ളിയും, പത്ത് വെങ്കലവുമുൾപ്പെടെ 24 മെഡലുകളുമായി ഇന്ത്യ13-ാം സ്ഥാനത്താണ്.വനിതകളുടെ 100 മീറ്റർ ടി12 വിഭാഗത്തിൽ സിമ്രാൻ ഫൈനലിലെത്തി.അമ്പെയ്ത്തിൽ ഹർവിന്ദറിലൂടെ ഇന്ത്യ മറ്റൊരു മെഡൽ പ്രതീക്ഷിക്കുന്നു.64 സ്വർണവുമായി ചൈന മെഡൽ നിലയിൽ ഒന്നാംസ്ഥാനത്താണ്.