ആക്കുളം ചില്ലുപാലം ഫെബ്രുവരിയിൽ ഉദ്ഘാടനം
തിരുവനന്തപുരം:
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചർ പാർക്കിൽ 75 അടി ഉയരത്തിൽ നിർമ്മിക്കുന്ന ചില്ലുപാലം ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമദ് റിയാസ് അറിയിച്ചു.സഞ്ചാരികളെ ത്രസിപ്പിക്കാൻ ചില്ല് പാളി തകരുന്നതു പോലുള്ള ശബ്ദമുണ്ടാക്കും. പാലത്തിലെ ചില്ലിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി സ്ക്രീനിന്റെ സഹായത്തോടെയാണ് വിള്ളൽ വീഴുന്ന കാഴ്ച സൃഷ്ടിക്കുന്നത്. മൂന്ന് ഇരുമ്പ് തൂണുകളുടേയും നിർമ്മാണം പൂർത്തിയായി. ടൂറിസ്റ്റ് വില്ലേജിലെ വെള്ളച്ചാട്ടം മുതൽ എയർഫോഴ്സ് മ്യൂസിയംവരെ 75 മീറ്ററാണ് പാലത്തിന്റെ നീളം. ഫെബ്രുവരി 14 വാലൻന്റെയിൽ ദിനത്തിൽ ചില്ലുപാലം നാടിന് സമർപ്പിക്കും.

