ബംഗ്ലാദേശിൽ നാളെ തെരഞ്ഞെടുപ്പ്
ധാക്ക:
ബംഗ്ലാദേശിലെ 299 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. 27 രാഷ്ട്രീയ പാർട്ടികളുടെ 1519 സ്ഥാനാർഥികളും 404 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 42,000 ത്തിലധികം പോളിംഗ് സ്റ്റേഷനുകളിലായി 11.91 കോടി വോട്ടർമാർ നാളെ വോട്ട് രേഖപ്പെടുത്തും. വീട്ടുതടങ്കലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതിനാൽ ഭരണകക്ഷിയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിക്കുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള മൂന്നു പേരടക്കം നൂറിലധികം വിദേശ നിരീക്ഷകർ ധാക്കയിലെത്തിയിട്ടു ണ്ട്.

