മോദിയെ താൻ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തില്ല : മറിയക്കുട്ടി.
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് അല്ലാതെ മാസപ്പടിയിൽ നിന്നല്ല പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതുടർന്ന് ഭിക്ഷ ചട്ടിയുമായി തെരുവിലിറങ്ങിയ മറിയക്കുട്ടി.ഇത്രയും വൃത്തികെട്ട ഭരണം ഇതിന് മുൻപുണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.സേവ് കേരള ഫോറത്തിന്റെ പരിപാടിൽ പങ്കെടുക്കാൻ സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയപ്പോഴാണ് മറിയക്കുട്ടി ഇങ്ങനെ വിമർശിച്ചത്.ജനങ്ങളുടെ അവകാശമാണ് പെൻഷൻ പണമായി ചോദിക്കുന്നതെന്നും പിണറായുടെ വീട്ടിലെ കാശല്ലെന്നും മറിയക്കുട്ടി പറഞ്ഞു.താൻ കോൺഗ്രസോ ബി ജെ പി അല്ലെന്നും പിണറായി അല്ലാതെ വേറെ ഏത് പാർട്ടിക്കാർ വിളിച്ചാലും പോകുമെന്നും തനിക്ക് ആരെയും കെട്ടിപ്പിടിക്കേണ്ട കാര്യമില്ലെന്നും മറിയക്കുട്ടി പറഞ്ഞു.മോദിക്ക് മുന്നിൽ പിണറായി കൈകൂപ്പി നിൽക്കുന്ന ഫോട്ടോ ഉയർത്തിക്കാട്ടി, താൻ മോദിയെ കെട്ടിപ്പിടിക്കാൻ പോയിട്ടില്ലെന്നും അവർ ആവർത്തിച്ചു.ബി ജെ പി തൃശ്ശൂരിൽ നടത്തിയ വനിതാ സംഗമത്തിൽ നരേന്ദ്ര മോദിയ്ക്കൊപ്പം മറിയക്കുട്ടി വേദി പങ്കിട്ടിരുന്നു.മുൻപ് കോൺഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയിലും മറിയക്കുട്ടിയുടെ സാന്നിധ്യം അറിയിച്ചിരുന്നു.

