വിദേശ സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിദേശ സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിദേശ സർവകലാശാലകളിൽ ബിരുദ / ബിരുദാനന്തര / പിഎച്ച്ഡി കോഴ്സുകൾ പഠിക്കുന്നവർക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്കോളർഷിപ്പ് നൽകും. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സിഖ്, ബുദ്ധ, ക്രിസ്ത്യൻ, മുസ്ലിം, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ്ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ട് ലഭ്യമാക്കണം. ഫോൺ: 047123020, 2300524.

