സഹകരണ ബാങ്കുകളിലെ ഒഴിവ്: വിജ്ഞാപനം മേയ്15 ന്

സംസ്ഥാനത്തെ സഹകരണ സംഘം/ ബാങ്കുകളിലെ വിവിധ തസ്തികകളിലേക്ക് റിപ്പോർട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് മെയ് 15 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിക്കാനുളള ഉദ്യോഗാർഥികൾ വിജ്ഞാപനത്തിനു മുൻപ് പൂർത്തീകരിക്കണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സംഘo/ ബാങ്കുകൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.cseb.kerala.gov.in എന്നെ വെബ്സൈറ്റിൽ ഒഫീഷ്യൽ ലോഗിൻ വഴി 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.