600 ജീവനക്കാരെ ആപ്പിൾ പിരിച്ചുവിട്ടു
വാഷിങ്ടൺ:
കാർ, സ്മാർട്ട് വാച്ച് ഡിസ്പ്ലേ പ്രോജക്ടുകൾ നിർത്തലാക്കുന്നതായി ബന്ധപ്പെട്ട് കാലിഫോർണിയയിൽ 600ലധികം ജീവനക്കാരെ പിരിച്ചു വിട്ട് ടെക് ഭീമൻ ആപ്പിൾ. ഇതിൽ 371പേർ കാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് കാലിഫോർണിയ സർക്കാരിന് നൽകിയ കണക്കിൽ പറയുന്നു. 87 പേർ സ്മാർട് വാച്ച് ഡിസ്പ്ലേ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നാണ് വിവരം. മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടില്ല.