നടി കനകലത [63] അന്തരിച്ചു
![നടി കനകലത [63] അന്തരിച്ചു](https://www.tnnewsmalayalam.com/wp-content/uploads/2024/05/kanakalatha-expired-for-tnn.png)
നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത കലാകാരിയാണ് കനകലത.
നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.
ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.