ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

വെള്ളിയാഴ്ച കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ തീവണ്ടി ചൂളം വിളിച്ചെത്തും. ചെനാബ് നദിക്ക് മുകളില്‍ നിര്‍മിച്ച ലോകത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നത്. ശ്രീനഗറിനും കത്രയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
സർവീസുകൾ നാളെ (ജൂൺ 7) മുതൽ ആരംഭിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷം യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യയുടെ വികസന ചരിത്രത്തിൻ്റെ മറ്റൊരു അധ്യായം കൂടിയാണിത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ബക്കൽ, കൗരി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പുഴയാണ് ചെനാബ്.