വിഷക്കൂൺ കഴിച്ച ആറുപേർക്ക് ഭക്ഷ്യവിഷബാധ

പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
കോഴിക്കോട് :
താമരശ്ശേരിക്ക് സമീപം വിഷക്കൂൺ പാകം ചെയ്‌ത കഴിച്ച അയൽവാസികളായ രണ്ട് കുടുംബത്തിലെ ആറുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു. പൂനൂർ സ്വദേശിയായ അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൽ എന്നിവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം.
വീടിനു സമീപത്തെ പറമ്പിൽ നിന്നാണ് കൂൺ ലഭിച്ചത്. ഇത് പിഴുതെടുത്ത് കറി വച്ച് ഉപയോഗിക്കുകയായിരുന്നു. കൂൺ കഴിച്ച ആറു പേർക്കും ദേഹാസ്വസ്ഥ്യവും ഛർദിയും ഉൾപ്പെടെ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആദ്യം വീടിനടുത്തള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്‌തു.