സെക്രട്ടറിയേറ്റിന്റെ ചരിത്രം തയ്യാറാക്കുന്നു
തിരുവനന്തപുരം:
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025 ‘ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ 7 വരെ സ്വീകരിക്കും. ‘ഒന്നാമതാണ് കേരളം ‘ എന്നതാണ് വിഷയം. വികസന, ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയ ഗാഥകൾ,ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമ്മിക്കേണ്ടത്. ഒന്നരലക്ഷംരൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. വീഡിയോകളുടെ പരമാവധി ദൈർഘ്യം 2 മിനിട്ടാണ്. വീഡിയോ mizhiv.kerala.gov.in എന്ന വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യാം