സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ

 സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ

രണ്ട് യുദ്ധ വിമാനങ്ങളിൽ നിന്നായി 8 ബോംബുകളാണ് ജനവാസ മേഖലയിലേക്ക് പതിച്ചത്

സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി പോച്ചിയോണിൽ നടത്തിയ ലൈവ്-ഫയർ സൈനികാഭ്യാസത്തിനിടെയാണ് ബോംബ് നിയുക്ത ഫയറിംഗ് റേഞ്ചിന് പുറത്ത് ,സിയോളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പോച്ചിയോണിലെ ജനവാസ മേഖലയിൽ പതിച്ചത്.

പ്രാദേശിക സമയം 10 മണിയോടെ ദക്ഷിണ കൊറിയയുടെ 2  കെ എഫ് 16 യുദ്ധവിമാനങ്ങളിൽനിന്ന് 8 ബോംബുകളാണ് പോച്ചിയോൺ നഗരത്തിലെ ജനവാസ മേഖലയിലേക്ക് പതിച്ചത്. രണ്ട് കെട്ടിടങ്ങളും ആരാധനാലയത്തിന്റെ ഒരു ഭാഗവും ഒരു ട്രക്കും തകർന്നു. പരിക്കേറ്റ 15 പേരിൽ 2 പേരുടെ നില ഗുരുതരമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News