മജിസ്ട്രേട്ട് ഇനി മുതൽ സിവിൽ ജഡ്ജ്

മജിസ്ട്രേട്ട് ഇനി മുതൽ സിവിൽ ജഡ്ജ്
തിരുവനന്തപുരം:
സുപ്രീം കോടതി നിർദ്ദേശപ്രകാരം കേരള ജുഡീഷ്യൽ സർവ്വീസിലെ മുൻസിഫ് മജിസ്ട്രേട്ട്, സബ്- ജഡ്ജ് /ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എന്നീ തസ്തികകളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മുൻസിഫ്മജിസ്ട്രേട്ടിനു പകരം സിവിൾ ജഡ്ജ് (ജൂനിയർ ഡിവിഷൻ )എന്നും സബ് ജഡ്ജ് / ചീഫ് മജിസ്ട്രേട്ട് എന്നത് സിവിൾ ജഡ്ജ് (സീനിയർ ഡിവിഷൻ ) എന്നുമാണ് പുനർനാമകരണം ചെയ്യുന്നതിന് 1991 ലെ കേരള ജുഡിഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി വരുത്തുന്നത്.
