അമ്മയെ ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തില്‍ മരിച്ചു.

കൊച്ചി:
അമ്മയെ ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തില്‍ മരിച്ചത്.
മാർച്ച് 15ന് നിധിന്റെ പിറന്നാളാണ്. പിറന്നാൾ സമ്മാനമായി പുതിയ ബൈക്ക് വാങ്ങാനാണ് അമ്മയും മകനും കൂടി കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എത്തിയത്. തുടർന്ന് അമ്മയെ ഷോറൂമില്‍ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു.

