അലാസ്ക എയർലൈൻസിന്റെ ജനൽ ഇളകിത്തെറിച്ചു
പോർട്ട്ലാന്റ്:
പോർട്ട്ലാന്റിൽ നിന്ന് ഒണ്ടേറിയയിലേക്ക് പുറപ്പെട്ട അലാസ്കാ എയർലൈൻസിന്റെ ജനൽ ഇളകിത്തെറിച്ചു. വെള്ളിയാഴ്ച വൈകിട്ട് പുറപ്പെട്ട ബോയിങ് 737- 9 മാക്സ് വിമാനത്തിലാണ് അപകടമുണ്ടായത്. ക്യാബിന്റെ നടുക്ക് ഇരിപ്പിടത്തോട് ചേന്നുള്ള ജനൽ പാളിയാണ് പൊളിഞ്ഞു വീണത്. പോർട്ട്ലാന്റിൽ തന്നെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 174 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 16,325 അടി ഉയരത്തിലെത്തിയപ്പോഴാണ് ജനൽപാളി ഇളകിവീണത്. അപകടത്തെക്കുറിച്ച് ഏവിയേഷൻ വിഭാഗം അന്വേഷണമാരംഭിച്ചു.