കെ സ്മാർട്ടിലൂടെ ആദ്യ ജനന സർട്ടിഫിക്കറ്റ്
തിരുവനന്തപുരം:
കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ജനന സട്ടിഫിക്കറ്റ് നൽകി തിരുവനന്തപുരം കോർപ്പറേഷൻ.തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ കെ സ്മാർട്ട് മുഖേന തിരുവനന്തപുരം കോർപ്പറേഷനിൽ നൽകുന്ന ആദ്യ ജനന സർട്ടിഫിക്കറ്റാണിത്. കിംസ് ആശുപത്രിയിൽ കൊല്ലം സ്വദേശികളായ നൗഫൽ-ഷബ്ന ദമ്പതികൾക്ക് ജനിച്ച ആൺകുട്ടിയുടെ ജനനമാണ് കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്തത്.ആശുപത്രി കിയോസ്ക് മുഖേന ഓൺലൈൻ റിപ്പോർട്ട് കെ സ്മാർട്ട് പോർട്ടലിൽ രേഖപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച് 10 മിനിറ്റിനകം രജിസ്റ്റർ ചെയ്തു. ആദ്യ ജനന സർട്ടിഫിക്കറ്റ് മേയർ ആര്യാ രാജേന്ദ്രൻ കിംസ് ആശുപത്രിയിലെത്തി മാതാപിതാക്കൾക്ക് കൈമാറി.