ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം 350ൽ അധികം വിവാഹങ്ങള്‍

 ഗുരുവായൂർ ക്ഷേത്രത്തിൽ  ഒരു ദിവസം 350ൽ അധികം വിവാഹങ്ങള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കുന്നത് 350ൽ അധികം വിവാഹങ്ങള്‍. ഇത് ഇന്നലെവരെയുള്ള കണക്കാണ്.ഗുരുവായൂരില്‍ ഇതാദ്യമാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:20 വരെയുള്ള കണക്ക് പ്രകാരം, സെപ്റ്റംബർ എട്ടിന് 354 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്.

ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. 6 മണ്ഡപങ്ങളും ഒരേപോലെ അലങ്കരിക്കും. എല്ലാ മണ്ഡപങ്ങളിലും ചടങ്ങു നടത്താൻ ആചാര്യനായി കോയ്മ ഉണ്ടാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News