ഗൗതം അദാനി ഏഷ്യയിലെ ധനികൻ
ന്യൂഡൽഹി:
അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ ഹിൻഡെൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ പ്രത്യേക അന്വേഷക സംഘം (എസ്ഐടി) അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ വിധിക്കു പിന്നാലെ അദാനി അതിസമ്പന്ന പദവിയിലെത്തി.ആഗോള സമ്പന്നരുടെ സൂചികയിൽ അദാനി 8.11 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി 12-ാം സ്ഥാനത്താണ്. 2014 ൽ അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 489 രൂപയായിരുന്നത് 2022 ൽ 4189. 55 രൂപയായി വർധിച്ചു. ഓഹരിയിൽ ക്രിത്രിമം കാട്ടി തട്ടിപ്പ് നടത്തിയതായി ഹിൻഡെൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.ആഗോള സമ്പന്നരുടെ സൂചികയിൽ ഇന്ത്യയിലേയും ഏഷ്യയിലേയും വലിയ ധനികനായി അദാനി ഉയർന്നു.