നാലുവർഷ ബിരുദം: നിയമാവലിക്ക് അംഗീകാരം

തേഞ്ഞിപ്പലം:
കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷ ബിരുദം അടുത്ത അക്കാദമിക് വർഷംമുതൽ നടപ്പാക്കും. ഇതിനുള്ള നിയമാവലി അക്കാദമിക് കൗൺസിൽ യോഗം അംഗീകരിച്ചു. നിയമാവലി തയ്യാറാക്കി അംഗീകരിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്.അക്കാദമിക് കൗൺസിൽ യോഗത്തിൽ സിൻഡിക്കേറ്റംഗം അഡ്വ.പി കെ ഖലീമുദ്ദീനാണ് സർവകലാശാലയുടെ റഗുലേഷൻ 2024 അവതരിപ്പിച്ചതു്.ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ പരീക്ഷകൾ കോളേജുകളാണ് നടത്തുക.രണ്ട്, നാല് ആറ്, എട്ട് സെമസ്റ്ററുകളുടെ പരീക്ഷ സർവകലാശാല നടത്തും. യോഗത്തിൽ വൈസ്-ചാൻസിലർ ഡോ.എം കെ ജയരാജ് അധ്യക്ഷനായി.