പഴയ സ്വർണം മോഷ്ടിച്ച മാനേജർ അറസ്റ്റിൽ

കഴക്കൂട്ടം:
സ്വകാര്യ സ്വർണപ്പണയ സ്ഥാനത്തിൽ പണയം വെച്ച ആഭരണം മോഷ്ടിച്ച മാനേജർ റിമാൻഡിൽ. മേനംകുളം പുതുവൽ പുത്തൻ വീട്ടിൽ ബിബിൻ ബിനോയ് യാണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടത്തെ ആക്സി വഫിൻവെസ്റ്റിലാണ് മോഷണം. കഴിഞ്ഞ മാസം നാലുപേർ പണയംവച്ച 121.16 ഗ്രാം ആഭരണങ്ങളാണ് സെയ്ഫ് റൂമിൽ നിന്ന് മോഷ്ടിച്ചത്. ലോക്കറിന്റെ സൂക്ഷിപ്പുകാരന് സംശയം തോന്നിയതിനെത്തുടർന്ന് റീജണൽ ഓഫീസിൽ പരാതി നൽകി.അന്വേഷണത്തിൽ മാനേജർ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. കഴക്കൂട്ടം എസ്എച്ച്ഒ വിനോദിന്റെ നേതൃത്വത്തിൽ ഇയാളെ ത്തറസ്റ്റ് ചെയതു.