പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ചു; മക്കൾക്കും പൊള്ളലേറ്റു

പാലക്കാട്:
പാലക്കാട് വല്ലപ്പുഴയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് പൊള്ളലേറ്റ് മരിച്ചത്. മക്കളായ നിഖ (12), നിവേദ (8) എന്നിവർക്കും പൊള്ളലേറ്റു. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ വച്ചാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഭർത്താവുമായി തർക്കമുണ്ടാകുകയും തുടർന്ന് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി സംബന്ധമായി വടകരയിൽ താമസിക്കുന്ന പ്രദീപ് രണ്ട് മാസത്തിലൊരിക്കലേ വീട്ടിൽ വരാറുള്ളൂ.