പാലങ്ങളിൽ സെൻസറുകൾ നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി :
ദേശീയപാത അതോറിറ്റിയുടെ കീഴിൽ വരുന്ന എല്ലാ പാലങ്ങളുടെയും സുരക്ഷയും ബലവും ഉറപ്പ് വരുത്താൻ സെൻസറുകൾ ഘടിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.തുരുമ്പ് പിടിക്കുന്നതുൾപ്പെടെയുള്ള പാലത്തെ സംബന്ധിക്കുന്ന ഏത് അവസ്ഥയെപറ്റി അറിയുന്നതിനും സെൻസറുകൾക്ക് സാധിക്കും.ദേശീയപാതകൾ നിർമ്മിക്കുന്നതിന് ചുമതലപ്പെട്ടിട്ടുള്ള എല്ലാ ഏജൻസികൾക്കും ഈ നിർദ്ദേശം നല്കികഴിഞ്ഞു.ഈ സെൻസറിങ് ഗാഡ്‌ജറ്റുകൾ പാലത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ചുള്ള ഏത് വിവരവും തത്സമയം അറിയിക്കുന്നതായിരിക്കും.സമയാസമയങ്ങളിൽ റിപൈറിങ് ജോലികൾ ചെയ്യുന്നത് മുതൽ അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായകരമാകും.വലിയ പാലങ്ങളിൽ അവയുടെ സമ്മർദ്ദം,സ്ഥാന വ്യതിയാനം, ഇളക്കം, വിറയൽ,താപനില,തുരുമ്പെടുക്കൽ തുടങ്ങിയ പ്രശ്നങ്ങൾ തിരിച്ചറിയാൻ വിവിധതരം സെൻസറുകളാണ് ഘടിപ്പിക്കുക.ഇവയിൽ നിന്നുള്ള സന്ദേശങ്ങൾ ഒരു കേന്ദ്രീകൃത സെർവറിലേയ്ക്ക് മാറ്റി പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനലൈസ് ചെയ്യും.ഇതുവഴി പാലത്തെ സംബന്ധിച്ച് വ്യക്തമായധാരണ ലഭ്യമാകും.