ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു

 ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു

തിരുവനന്തപുരം:

 ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കയറ്റി പോകുകയായിരുന്ന ലോറിക്കാണ് പോത്തൻകോട് വച്ച് തീപിടിച്ചത്. വാഹനത്തിന്റെ എഞ്ചിനിലാണ് തീ പടർന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ അരുൺ പുറത്തിറങ്ങി ഫയർ എക്സ്റ്റി​ഗ്യൂഷർ ഉപയോ​ഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.

പിന്നീട് കഴക്കൂട്ടം സ്റ്റേഷനിൽ നിന്ന് രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ക്യാബിനിലേക്ക് തീ പടരുന്നത് കണ്ട ഡ്രൈവർ ലോറി നിർത്തി ഇറങ്ങി ഓടി. വാനത്തിന്റെ ക്യാബിൻ പൂർണമായും കത്തിനശിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News