മോദി ശക്തനായ നേതാവ് :പദ്മജ

ന്യൂഡൽഹി :
നരേന്ദ്രമോദി ശക്തനായ നേതാവാണെന്നും അതിനാലാണ് താൻ ബി ജെ പി യിൽ ചേർന്നതെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജവേണുഗോപാൽ പറഞ്ഞു.ന്യൂഡൽഹിയിൽ ബി ജെ പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പദ്മജ.പ്രധാന മന്ത്രിയുടെ കഴിവും നേതൃപാടവവും വളരെയധികം ആകർഷിച്ചുവെന്നും കോൺഗ്രെസ്സിന് ഇല്ലാത്തത് ശക്തമായ നേതൃത്വമാണെന്നും പദ്മജ അഭിപ്രായപ്പെട്ടു.സോണിയ ഗാന്ധിയോട് ബഹുമാനമാണുള്ളതെന്നും എന്നാൽ അവരെ കാണാൻ പോലും അനുവദിച്ചിട്ടില്ലെന്നും പദ്മജ കുറ്റപ്പെടുത്തി.നേതൃത്വവുമായി ചർച്ച ചെയ്യാൻ പലതവണ ഇവിടെ എത്തിയിരുന്നുവെങ്കിലും കാണാനുള്ള അനുവാദം ലഭിച്ചില്ല.ഇതേ അനുഭവമാണ് പിതാവ് കെ. കരുണകാരനും ഉണ്ടായിരുന്നത്.കോൺഗ്രസ് പ്രവർത്തകരെപ്പറ്റി ആലോചിക്കുമ്പോൾ പ്രയാസമുണ്ട്. ഇങ്ങനെ വിഷമിക്കുന്ന ഒരുപാട് പേർ തന്നോടൊപ്പം ഉണ്ടെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.