യമനിൽ പ്രധാനമന്ത്രിയെ പുറത്താക്കി

അഹമദ് അവാദ് ബിൻ മുബാറക്കിനെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡൻഷ്യൻ കൗൺസിൽ പ്രഖ്യാപിച്ചു.
സന:
അമേരിക്കയും ബ്രിട്ടനു മുൾപ്പെടെയുള്ള വൻശക്തികളുമായി സംഘർഷം ശക്തമായതിലൂടെ യെമൻ പ്രധാനമന്ത്രി മാഈൻ അബ്ദുൾ മാലിക് സഈദിനെ പുറത്താക്കി. വിദേശകാര്യ മന്ത്രി അഹമദ് അവാദ് ബിൻ മുബാറക്കിനെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡൻഷ്യൻ കൗൺസിൽ പ്രഖ്യാപിച്ചു. 2014 മുതൽ ആഭ്യന്തര യുദ്ധം ശക്തമായ യമനിൽ തലസ്ഥാനം സനയും വടക്കൻ മേഖലയുടെ ഭൂരിഭാഗവും ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. 2015 മുതൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇവരുമായി ഏറ്റുമുട്ടൽ നടത്തുകയാണ്. വെടിനിർത്തൽ പുന:സ്ഥാപിക്കാനും പ്രതിസന്ധിക്ക് പരിഹാരം കാണാനും സൗദി അറേബ്യ ഹൂതി കളുമായി ചർച്ച നടത്തിവരികയാണ്. ഗാസയിലേക്കുള്ള ഇസ്രയേൽ കടന്നാക്രമണം മേഖലയെ വീണ്ടും സംഘർഷഭൂമിയാക്കി മാറ്റിയിരിക്കുന്നു.