സിബിഐ സംഘം വയനാട്ടിൽ
കൽപ്പറ്റ:
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം വയനാട്ടിൽ എത്തി. കേരള പൊലീസിൽ നിന്ന് ഫയലുകൾ ഏറ്റുവാങ്ങി. മൊഴിയെടുക്കാനായി സിദ്ധാർഥന്റെ പിതാവിനോട് ചൊവ്വാഴ്ച പൂക്കോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുമായും കേസന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തി. വൈത്തിരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം. കേസന്വേഷണം സിബിഐ ഏറ്റെടുക്കാൻ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.