ആടുജീവിതം ഓസ്കർ നോമിനേഷനായുള്ള ഇന്ത്യൻ പട്ടികയിൽ

ഓസ്കർ നോമിനേഷനായുള്ള വോട്ടിങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘ആടുജീവിതം’ (Aadujeevitham movie). ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകവേഷം ചെയ്ത ചിത്രം, ബെന്യാമിന്റെ ഇതേപേരിലെ നോവലിനെ അധികരിച്ചുള്ള ചിത്രമാണ്. സൂര്യ ചിത്രം ‘കങ്കുവ’, പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, രൺദീപ് ഹൂഡയുടെ ‘സ്വതന്ത്ര വീർ സവര്‍ക്കര്‍’, സന്തോഷ് (ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യൻ സിനിമകൾ 207 ചിത്രങ്ങൾ അടങ്ങിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.
ഓസ്കർ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 17ന് നടക്കും.