കമൽ ഹാസൻ പത്രിക നൽകി

ചെന്നൈ:
രാജ്യസഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവായ കമൽ ഹാസൻ നാമനിർദ്ദേശപത്രിക നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, എംഡിഎംകെ നേതാവ് വൈകോ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ആറ് സീറ്റുകളിലാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. കമലിന്റെ ഉൾപ്പെടെ നാല് സീറ്റിൽ ഡിഎംകെ സഖ്യത്തിന് സ്ഥാനാർഥികളെ വിജയിപ്പിക്കാനാകും.എഐഡിഎംകെയ്ക്ക് രണ്ട് സീറ്റ് ലഭിക്കും. ഡിഎംകെ, എഐഎഡിഎംകെ സ്ഥാനാർഥികളും നാമനിർദ്ദേശ പത്രിക നൽകി. ജൂൺ 19 നാണ് വോട്ടെടുപ്പ്.