ജി – 7 ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം

ന്യൂഡൽഹി:
കാനഡയിൽ ചേരുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡ പ്രധാമന്ത്രി മാർക്ക് കാർണി ക്ഷണിച്ചു. ജൂൺ 15 മുതൽ 17 വരെ കാനഡയിലെ കനനാസ് കിസിലാണ് ജി-7. ഇന്ത്യ അംഗമല്ലെങ്കിലും ക്ഷണിച്ചിട്ടുണ്ട്.അമേരിക്ക, ജർമനി, ബ്രിട്ടൺ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി-7. ഖാലിസ്ഥാൻ പ്രശ്നത്തിൽ കാനഡയുമായി നയതന്ത്രബന്ധം ഉലഞ്ഞ സാഹചര്യത്തിൽ ഇക്കുറി ക്ഷണം ലഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.