ദേശീയ ഗെയിംസിൽ അത്‌ലറ്റിക്സിന് നാളെ തുടക്കം
ഡെറാഡൂൺ:
ദേശീയ ഗെയിംസ് അത്‌ലറ്റിക്സിന് നാളെ തുടക്കം. ഡെറാഡൂണിലെ മഹാപ്രതാപ് റാണ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ. 77 പോയിന്റുമായി കഴിഞ്ഞ തവണ നാലാമതായിരുന്നു കേരളം.മെഡൽ നിലയിൽ അഞ്ചാമതും . മൂന്ന് സ്വർണവും, നാല് വെള്ളിയും, ആറ് വെങ്കലവുമായിരുന്നു സമ്പാദ്യം. ഡെറാഡൂണിൽ 52 കായിക താരങ്ങൾ ഉൾപ്പെടെ 65 അംഗ സംഘമാണ് കേരളത്തിന്. ജയകുമാറാണ് മുഖ്യ പരിശീലകൻ. പുരുഷ വിഭാഗത്തിൽ 31 പേരും വനിതകളിൽ 21 പേരും നാളെ ഇറങ്ങും. തിരുവനന്തപുരം എൽഎൻസിപിഇ യിലായിരുന്നു പരിശീലനക്യാമ്പ്. ടീം ഇന്ന് ഡെറാഡൂണിൽ പരിശീലനത്തിനിറങ്ങും. തമിഴ്നാടും,സർവീസസുമാണ് കേരളത്തിന് കടുത്ത വെല്ലുവിളി. മെഡൽ പട്ടികയിൽ കേരളം 9-ാം സ്ഥാനത്താണ്.