ബംഗ്ലാദേശിൽ കലാപം
ധാക്ക:
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് ഇടിച്ചു നിരത്തി തീയിട്ട് പ്രതിഷേധക്കാർ. ബുധനാഴ്ച രാത്രി അവരുടെ പാർട്ടി അവാമി ലീഗിന്റെ വിദ്യാർഥി വിഭാഗം ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയെ ഹസീന ഓൺലൈനായി അഭിസംബോധന ചെയ്യവെയായിരുന്നുഅക്രമം. ആയിരക്കണക്കിനാളുകൾ ഹസീനയുടെ പിതാവും രാജ്യത്തിന്റെ സ്ഥാപക നേതാവുമായ ബംഗബന്ധു മുജിബുർ റഹ്മാന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന ബംഗ്ലാദേശുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.