ബസ് കൊക്കയിൽ മറിഞ്ഞ് 4 പേർ മരിച്ചു
ഇടുക്കി:
കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയ പാതയിൽ കുട്ടിക്കാനം മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിൽ മറിഞ്ഞ് മാവേലിക്കര സ്വദേശികളായ നാലു പേർ മരിച്ചു. കെഎസ് ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി മാവേലിക്കരയിൽ നിന്ന് തഞ്ചാവൂർ, മധുര എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങിയ സൂപ്പർ സീലക്സ് ബസാണ് കളളി വേലിൽ എസ്റ്റേറ്റിന് പമീപം 40 അടി താഴ്ചയിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 6.15 നാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് ക്രാഷ് ബാരിയർ തകർത്ത് മറിയുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.