28-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

IFFK 2023
തിരുവനന്തപുരം :
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇന്ന് വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ നടന്‍ നാനാ പടേക്കറെ കാണികള്‍ കരഘോഷത്തോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സ്വാഗതം പ്രസംഗം നടത്തി. പലസ്തീന്‍ സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത് പലസ്തീന്‍ ജനതയോട് കേരളത്തിനുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനിലൂടെയാണ് അധ്യക്ഷ പ്രസംഗം നടത്തിയത്.
