വിവാഹപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥിത്തൊഴിലാളികള്‍ മരിച്ചു

ആലപ്പുഴ: വിവാഹപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥിത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശികളായ ആദിത്യ കുമാര്‍ (20), കാശിറാം (48), ബംഗാള്‍ സ്വദേശി ധനഞ്ജയ് ശുഭ (42) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ചടങ്ങിന് വേണ്ടി കെട്ടിയ പന്തല്‍ അഴിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.