സർഗസ്മൃതി ഇന്ന് തുടങ്ങും

 സർഗസ്മൃതി ഇന്ന് തുടങ്ങും

തിരുവനന്തപുരം:
തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ ജന്മശതാബ്ദി ആഘോഷങ്ങളുമായി സർഗസ്മൃതിക്ക് തിങ്കളാഴ്ച ഭാരത് ഭവനിൽ തുടക്കമാകും. ഓർമ കൂട്ടായ്മകൾ, ഡോക്യുമെന്ററി, ചലച്ചിത്ര പ്രദർശനങ്ങൾ, ഗാന വിരുന്ന് എന്നിവ ഉൾപ്പെടുത്തിയ സാംസ്കാരിക സന്ധ്യ തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനമായ ചൊവ്വാഴ്ച വൈകിട്ട് 5.30 ന് ഭാരത് ഭവനിലെ ഹൈക്യു തിയറ്ററിൽ കെ ജയകുമാർ ഉദ്ഘാടനം ചെയ്യും. 10 ന് ശ്രീകുമാരൻ തമ്പി, കാമ്പിശ്ശേരി സർഗസന്ധ്യയുടെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും. 12 ന് സമാപന സാംസ്കാരിക കൂട്ടായ്മയുടേയും സ്മൃതി ഗാനസന്ധ്യയുടെയും ഉദ്ഘാടനം പെരുമ്പടവം ശ്രീധരൻ നിർവഹിക്കും. ഭാരത്ഭവനും ചലച്ചിത്ര അക്കാദമിയും വയലാർ രാമവർമ്മ സാംസ്കാരിക വേദിയുമായി സഹകരിച്ചാണ് സർഗസ്മൃതി സംഘടിപ്പിക്കുന്നതു്.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News