ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ ശനിയാഴ്ച

ഖത്തർ:
ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഖത്തറും ജോർദാനും തമ്മിൽ ഏറ്റുമുട്ടും.ആവേശകരമായ സെമിയിൽ കരുത്തരായ ഇറാനെ 3-2ന് ഖത്തർ തോല്പിച്ച് ഫൈനലിലെത്തി. അൽമോയെസ് അലിയുടെ ഗോളിലാണ് ഖത്തർ ജയമുറപ്പിച്ചത്. അക്രം അഫീഫും ജാസെം ഗബെർ അബ്ദുൾസല്ലാമും ഖത്തറിനായി ലക്ഷ്യം കണ്ടു. തുടക്കത്തിൽ ഇറാൻ കസറിയെങ്കിലും ഖത്തറിനു മുന്നിൽ അടിപതറി. ഇടവേളയ്ക്ക് പിരിയുന്നതിനുമുമ്പ് തകർപ്പൻ ഗോളിലൂടെ അഫീഫ് ഇറാനെ തറപറ്റിച്ചു. ഏഷ്യൻ കപ്പിൽ ഖത്തറിന്റെ മികച്ച ഗോളടിക്കാരനാണ് അഫീഫ്. നിശ്ചിത സമയം അവസാനിക്കാൻ എട്ട് മിനിറ്റ് അവശേഷിക്കെ അൽമോയെസിന്റെ വിജയഗോൾ പിറന്നു. 10 പേരായി ചുരുങ്ങിയെങ്കിലും ഇറാൻ പൊരുതി തോറ്റു. ശനിയാഴ്ചയാണ് ഫൈനൽ മത്സരം.
