കഴക്കൂട്ടത്ത് ബൈക്ക് അപകടം, രണ്ടുപേർ മരിച്ചു.

തിരുവനന്തപുരം:
ദേശിയപാതയിൽ കുളത്തൂർ തമ്പുരാൻമുക്കിൽ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളും മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ സാജിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം.
കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനീഷ് തെറിച്ചു വീണു. ബൈക്ക് നൂറുമീറ്റർ ദൂരെയാണ് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരിക്കേറ്റ് മെഡി കോളേജിൽ ചികിത്സയിലാണ്.