കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കില്ല. സ്റ്റാർമർ

ലണ്ടൻ:
അനധികൃതമായി ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുൻ സർക്കാരിന്റെ പദ്ധതി നടപ്പാക്കില്ലെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. അനധികൃതമായി ഇംഗ്ലീഷ് ചാനൽകടന്ന് രാജ്യത്തെത്തുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയയ്ക്കാനായിരുന്നു ഋഷി സുനക് സർക്കാരിന്റെ നീക്കം. സുപ്രീംകോടതി വിധിയെയും മറികടന്ന് നയം നടപ്പാക്കാനുള്ള ഋഷി സുനക് സർക്കാർ നീക്കം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിച്ചതായി ആദ്യ മന്ത്രിസഭാ യോഗത്തിൽ സ്റ്റാർമർ പ്രഖ്യാപിച്ചത്. 25 അംഗ സ്റ്റാർമർ മന്ത്രിസഭയിൽ 11 വനിതകളാണുള്ളത്.