കോഴിക്കോട് ലുലു മാള്‍ തുറന്നു


കോഴിക്കോട്:
കോഴിക്കോട് ലുലു മാള്‍ തുറന്നു. ലുലു ഗ്രുപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയര്മാന് എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണ്. ഗതാഗത സൗകര്യം വികസനത്തില്‍ പ്രധാന ഘടകമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നിക്കണം എന്നും യൂസഫലി പറഞ്ഞു.
ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണ്. ഇത് പരിഹരിക്കാന്‍ പുതിയ റോഡുകളും പലങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും ഒരുമിച്ചു നില്‍ക്കണം എന്നും മന്ത്രി റിയാസ് പറഞ്ഞു.