ടൈറ്റാനിക് നിർമാതാവ് അന്തരിച്ചു

 ടൈറ്റാനിക് നിർമാതാവ് അന്തരിച്ചു

ലൊസ് ആഞ്ചലസ്:

           ടൈറ്റാനിക്, അവതാർ തുടങ്ങിയ സൂപ്പർഹിറ്റ് ഹോളിവുഡ് സിനിമകളുടെ നിർമ്മാതാവ് ജോൺ ലാൻഡൗ (63) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 31വർഷം ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ സമൂഹമാധ്യമത്തിൽ കുറിച്ചു. സിനിമാ നിർമാതാക്കളായ മാതാപിതാക്കളിലുടെയാണ് ജോൺ ഹോളിവുഡിനെ അടുത്ത് പരിചയപ്പെടുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി.20-ാമത് സെഞ്ച്വറി ഫോക്സിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരിക്കെയാണ് കാമറൂണിനെ പരിചയപ്പെടുന്നത്. കാമറൂൺ അദ്ദേഹത്തിന് ‘പ്ലാനെറ്റ് ഐസ് ‘ എന്ന തിരക്കഥ വായിക്കാൻ കൊടുത്തു. അതാണ് പിന്നീട് ‘ടൈറ്റാനിക്കാ ‘ യത്. കാമറൂണിന്റെ പ്രൊഡക്ഷൻ സ്റ്റുഡിയോ ലൈറ്റ്സ് റ്റോം എന്റർടെയിൻമെന്റിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായിരുന്നു ജോൺ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News