നാഗ്പൂരിൽ പുകവലിക്കുന്നതിനിടെയുണ്ടായ തർക്കത്തിൻ്റെ പേരിൽ ഒരാൾ കുത്തേറ്റു മരിച്ചു

നാഗ്പൂർ:
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പുകവലിക്കുന്നതിനിടെയുണ്ടായ തർക്കത്തിൻ്റെ പേരിൽ ഒരാൾ കുത്തേറ്റു മരിച്ചു രഞ്ജിത് റാത്തോഡ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയശ്രീ പഞ്ചാരെ, യശ്വന്ത് സായാരെ, ആകാശ് റാവുത്ത്, സവിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ മഹാലക്ഷ്മി നഗർ ഏരിയയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
പ്രതിയായ ജയശ്രീ പഞ്ചാഡെ [24] സുഹൃത്ത് സവിത സെയ്‌റേയ്‌ക്കൊപ്പം ഒരു പാൻ ഷോപ്പിന് പുറത്ത് പുകവലിക്കുന്നതിനിടെയാണ് സംഭവം. രഞ്ജിത് റാത്തോഡ് എന്ന യുവാവിൻ്റെ മുഖത്തേക്ക് ജയശ്രീ സിഗരറ്റിൽ വലിച്ച് പുക ഊതുകയായിരുന്നു. ഇതിനെ ചൊല്ലി പ്രതികളും രഞ്ജിത്തും തമ്മിൽ രൂക്ഷമായ തർക്കത്തിന് കാരണമായി. ജയശ്രീ തന്നെ അധിക്ഷേപിക്കുന്നതും പുക ഊതുന്നതും അടക്കമുള്ള തർക്കത്തിൻ്റെ വീഡിയോ രഞ്ജിത് റെക്കോർഡ് ചെയ്യാൻ തുടങ്ങിയതോടെ തർക്കം രൂക്ഷമാവുകയായിരുന്നു.
തൊട്ടുപിന്നാലെ ജയശ്രീ സുഹൃത്തുക്കളായ ആകാശ് റാവുത്തിനെയും യശ്വന്ത് സയാരെയെയും വിളിച്ചു. സംഭവസ്ഥലത്ത് എത്തിയ ആകാശ് രഞ്ജിത്തിനോട് ഏറ്റുമുട്ടുകയും പിന്നീട് കത്തികൊണ്ട് കുത്തുകയുമായിരുന്നു.
