പൂജ ഖേഡ്കറിന്റെ ഐഎഎസ് തെറിച്ചു
ന്യൂഡൽഹി:
മഹാരാഷ്ട്ര സ്വദേശി പൂജ ഖേഡ് കറിനെ ഐഎഎസിൽ നിന്ന് പിരിച്ചുവിട്ടു. ഒബിസി,ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ചതെന്ന് തെളിഞ്ഞതോടെയാണ് പിരിച്ചുവിടൽ. യുപിഎസി പരീക്ഷ എഴുതാൻ ആജീവനാന്തവിലക്കു മേർപ്പെടുത്തി. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജയ്ക്കെതിരെ ജൂണിൽ പുണെ കലക്ടർ സുഭാസ് ദിവാസ് മഹാരാഷ്ട്ര ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയ തോടെയാണ് തട്ടിപ്പുകൾ പുറത്ത് വന്നത്. മേൽത്തട്ട് വിഭാഗത്തിലുള്ള പൂജ വ്യാജസർട്ടിഫിക്കറ്റ് വഴി സംവരണാനുകൂല്യം നേടിയെന്നും, ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ആൾമാറാട്ടം നടത്തിയെന്നും കണ്ടെത്തി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം അവർക്കെതിരെ കേസെടുത്തിരുന്നു. പൂജയുടെ അമ്മ തോക്കുചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.