പെരുമാറ്റച്ചട്ട ലംഘനം: ലഭിച്ചത് 1,07, 202 പരാതി

തിരുവനന്തപുരം:
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിവിജിൽ (c VIGIL ) മൊബൈൽ ആപ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച 1,07,202 പരാതി. 1,05, 356 പരാതിയിൽ നടപടിയെടുത്തു. 183 പരാതിയിൽ നടപടി പുരോഗമിക്കുന്നു. വസ്തുതയില്ലെന്ന് കണ്ട് 1663 പരാതി തള്ളി. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540 പരാതി ലഭിച്ചു. പണ വിതരണം (29 പരാതി ), മദ്യവിതരണം (32), സമ്മാനങ്ങൾ നൽകൽ (24), ആയുധപ്രദർശനം(110), വിദ്വേഷ പ്രസംഗം (19), സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ (10) തുടങ്ങിയവയും ലഭിച്ചു.
