പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
കൊല്ലം:
കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസ്സിൽ പ്രതികളിലൊരാൾക്ക് മൂന്നും, രണ്ടുപേർക്ക് രണ്ടും ജീവപര്യന്തം.രണ്ടാം പ്രതി മധുര നോർത്ത് പുത്തൂർ വിശ്വാനന്ദ നഗർ സ്വദേശി കരിം കരംരാജ(33)യെ മൂന്നു ജീവപര്യന്തത്തിനും ഒന്നാം പ്രതി മധുര ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (31), മൂന്നാം പ്രതി മധുര സൗത്ത് നേൽപെട്ടൈ കരിംഷാ മസ്ജിദ് ഒന്നാം തെരുവിൽ ദാവൂദ് സുലൈമാൻ ( 27 ) എന്നിവരെ രണ്ടു ജീവപര്യന്തത്തിനുമാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാർ ശിക്ഷിച്ചതു്. യുഎപിഎ നിയമപ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കൂടാതെ മൂന്നു പ്രതികളെയും വിവിധ വകുപ്പുകൾ പ്രകാരം 34 വർഷം വീതം കഠിന തടവിനും ശിക്ഷിച്ചു. രണ്ടാം പ്രതി രണ്ടു ലക്ഷം രൂപയും ഒന്നും മൂന്നും പ്രതികൾ 1.70 ലക്ഷം രൂപയും പിഴ അടയ്ക്കണം.